NEWS
ഗ്രാൻഡ് മാളിന്റെ പതിമൂന്നാം വാർഷികം: ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേക ഓഫറുകൾ
08/10/2026 06:17 AM IST
nila

ദോഹ: ഗ്രാൻഡ് മാളിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 മുതൽ 21 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് ഔട്ട്ലെറ്റുകളിലും പ്രത്യേക ഓഫറുകൾ ഒരുക്കുന്നു.
പഴം–പച്ചക്കറി, പലചരക്ക്, ഭക്ഷ്യ–ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകൾ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ മുതൽ വീടിനും കുടുംബത്തിനും ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ വാർഷികാഘോഷം ഒരുക്കുന്നത്.
ഖത്തറിലെ ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും കരുത്താക്കി പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ഗ്രാൻഡ്, ഈ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു.
ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഗ്രാൻഡിന്റെ പതിമൂന്ന് വർഷത്തെ യാത്രയുടെ കരുത്ത്. ആ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനൊപ്പം, ഓരോ കുടുംബത്തിനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കി അവരുടെ നിത്യജീവിതത്തിൽ കൂടുതൽ ലാഭവും സന്തോഷവും പകരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വാർഷിക ഓഫറുകൾ,” എന്ന് ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










